ഐ.ഐ.ടി പ്രവേശന പരീക്ഷാ ഫലം; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
Published : 29th April 2016 | Posted By: mi.ptk

രാജസ്ഥാന്: ഐ.ഐ.ടി പ്രവേശന പരീക്ഷാ ഫലം വന്നതിന്റെ തൊട്ടടുത്തദിവസം വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിക്കടുത്ത് ഗാസിലാബാദില് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഫലത്തില്‍ നിരാശയിലായ കുട്ടിയെ പലതവണ അച്ഛന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ബാല്‍ക്കണിയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഐ.ഐ.ടി പരീക്ഷകളില്‍ യോഗ്യത നേടുന്നതിന് 100 മാര്‍ക്കാണ് ആവശ്യം. വിദ്യാര്‍ത്ഥിനിയ്ക്ക് 144 മാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തയല്ലെന്ന് പോലീസിന് കിട്ടിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ബുധനാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്.
രാജസ്ഥാനിലെ കോട്ടയില്‍ ഈ വര്‍ഷം അഞ്ചാം തവണയാണ് സംഭവം ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 18 പേരാണ് ഇതേ കാരണത്താല്‍ ആത്മഹത്യ ചെയ്തത്. പ്രവേശന പരീക്ഷയ്ക്ക് കൊടുക്കുന്ന അമിതപ്രാധാന്യം കുട്ടികളുടെ മാനസിക സംഘര്‍ഷം വര്്ദ്ധിപ്പിക്കുകയും പലപ്പോഴും ആത്മഹത്യയ്ക്ക് വരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന വാദത്തെ സാധൂകരിക്കുകയാണ് ഇത്തരം സംഭവങ്ങള്‍. വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ കാരണം ജില്ലാ ഭരണകൂടം വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്പ് ലൈന്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.