|    Jul 24 Mon, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐ.എസ്.എല്‍; ചെന്നൈയെ വീഴ്ത്തി ഡല്‍ഹി അക്കൗണ്ട് തുറന്നു

Published : 9th October 2015 | Posted By: swapna en

ന്യൂഡല്‍ഹി: ഐ.എസ്.എല്ലിലെ കിരീടഫേവറിറ്റുകളിലൊ ന്നായ ചെന്നൈയ്ന്‍ എഫ്.സിയെ വീഴ്ത്തി ഡല്‍ഹി ഡയനാമോസ് ആദ്യ ജയം നേടി. ഇന്നലെ നടന്ന രണ്ടാംറൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡല്‍ഹി ചെന്നൈയെ കീഴടക്കിയത്. എട്ടാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ചിക്കാവോയുടെ വകയായിരുന്നു ഡല്‍ഹിയുടെ വിജയഗോള്‍.

ഡോസ് സാന്റോസ് നടത്തിയ നീക്കത്തിനൊടുവില്‍ മുള്‍ഡര്‍ പന്ത് വലയിലേക്ക് തൊടുത്തെങ്കിലും ചെന്നൈ താരം ഹര്‍മന്‍ജ്യോത് കാബ്ര കൈകൊണ്ട് തടുത്തിടുകയായിരു ന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ചിക്കാവോ അനായാസം ഗോളാക്കി മാറ്റി.ഗോള്‍ മടക്കാന്‍ ചെന്നൈക്കു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും മുതലാക്കാനായില്ല. 26ാം മിനിറ്റില്‍ എലാനോയുടെ ഫ്രീകിക്കിനൊടുവില്‍ ചെന്നൈ താരം മെന്‍ഡോസ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹിയുടെ റീസ്സേ ബ്ലോക്ക് ചെയ്തു. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഉദ്ഘാടനമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടും ചെന്നൈ 2-3ന് പരാജയപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക