|    Jan 21 Sat, 2017 5:51 am
FLASH NEWS

ഐ.എസ്.എല്‍; ഗോവയ്ക്ക് വിജയത്തുടക്കം

Published : 5th October 2015 | Posted By: swapna en

ISL FOA
ഫറ്റോര്‍ഡ (ഗോവ): ശക്തരായ എഫ്.സി ഗോവയ്ക്ക് രണ്ടാമത് ഐ.എസ്.എല്ലില്‍ വിജയത്തുടക്കം. ഇന്നലെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ബ്രസീലിയന്‍ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ഡയനാമോസിനെയാണ് ഗോവ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ മറ്റൊരു ഇതിഹാസ താരം സീക്കോ പരിശീലിപ്പിക്കുന്ന ഗോവയുടെ വിജയം.

ഇതില്‍ ഒരു ഗോള്‍ ഡല്‍ഹി താരം സോവിക്ക് ചക്രബര്‍ത്തിയുടെ സംഭാവനയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റിലാണ് ഗോവന്‍ ആക്രമണം ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സോവിക്കിന്റെ ഷോട്ട് സ്വന്തം പോസ്റ്റിനുള്ളിലേക്ക് തറയ്ക്കുകയായിരുന്നു. റെയ്‌നാള്‍ഡോയാണ് ഗോവയുടെ സ്‌കോറര്‍. കളിയുടെ ഒന്നാംപകുതിയിലെ അധികസമയത്തായിരുന്നു താരത്തിന്റെ ഗോള്‍.

ജൊഫ്രയെടുത്ത ഫ്രീകിക്ക് റെയ്‌നാള്‍ഡോയുടെ ഇടതു കാലില്‍ തട്ടി പന്ത് ഡല്‍ഹിയുടെ ഗോള്‍ പോസ്റ്റിലേക്ക് തുളച്ചു കയറുകയായിരുന്നു. കളിയുടെ 46ാം മിനിറ്റില്‍ കാര്‍ലോസ് കളത്തിലിറങ്ങിയെങ്കിലും ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. മല്‍സരഫലം സൂചിപ്പിക്കുന്നത് പോലെയായിരുന്നില്ല കളി. ഗോവയ്ക്കു മേല്‍ മികച്ച പ്രകടനമാണ് കളിയില്‍ ഡല്‍ഹി നടത്തിയത്.

എന്നാല്‍, കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഡല്‍ഹി പരാജമായി മാറി. പന്തടക്കത്തിലും ആക്രമണത്തിലും ഗോവയേക്കാള്‍ ഒരു പിടി മുന്നിലായിരുന്നു ഡല്‍ഹി. പക്ഷേ, ഡല്‍ഹി അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റി ഗോവ മല്‍സരം കൈക്കലാക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക