|    Nov 23 Thu, 2017 9:07 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഐ എസ് ആര്‍ ഒയെ നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന പുറത്തുകൊണ്ടുവരണം: നമ്പി നാരായണന്‍

Published : 7th November 2017 | Posted By: fsq

 

കബീര്‍  എടവണ്ണ

ഷാര്‍ജ:  ഇന്ത്യയിലെ പ്രമുഖ  ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ്് ആര്‍ ഒയെ  നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നു പ്രമുഖ ശാസ്ത്രജ്ഞനും ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട് നിരപരാധിത്വം തെളിയിച്ചു പുറത്തുവന്ന വ്യക്തിയുമായ ഡോ. നമ്പി നാരായണന്‍ മാധ്യമ പ്രവര്‍ത്തകരോട്് അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ഐ എസ്് ആര്‍ ഒ യെ നശിപ്പിക്കാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര ബന്ധമുള്ളവര്‍ ശ്രമിച്ചത്്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ തന്റെ ജീവചരിത്ര ഗ്രന്ഥമായ ഓര്‍മകളുടെ ഭ്രമണപഥം എന്ന കൃതിയുടെ പ്രകാശനത്തിന് എത്തിയതായിരുന്നു നമ്പി നാരായണന്‍. എം   ടി വാസുദേവന്‍ നായരാണു പുസ്തക പ്രകാശനം നടത്തിയത്്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അധികൃതര്‍ തന്നെ  കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തിനു പുറത്തു നിന്നുള്ളവരാണ് കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ ലക്ഷ്യം എന്താെണന്നു് കണ്ടുപിടിക്കാന്‍ ആരൊക്കെ, എന്തൊക്കെ പ്രവര്‍ത്തിച്ചു എന്നൊക്കെ കണ്ടുപിടിക്കണമെങ്കില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ  രൂപീകരിക്കണം. കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്തിറക്കല്‍ മാത്രമായിരുന്നില്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം. അവര്‍ അക്കാര്യത്തില്‍ വിജയിച്ചിട്ടുണ്ട്. ഈ അന്വേഷണം നടത്തിയാല്‍ പല സത്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക