|    Sep 23 Sat, 2017 2:20 am
FLASH NEWS
Home   >  World   >  

ഐ.എസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 22,000 പേരുടെ വിവരങ്ങള്‍ പുറത്ത്

Published : 10th March 2016 | Posted By: sdq

islamic states

ലണ്ടന്‍: ഇസ് ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 22000 ആളുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചുവെന്ന് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ ന്യൂസ് ചാനല്‍.
ഇസ് ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന
22000 ആളുകളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ മെമ്മറി സ്റ്റിക്ക് ഐ.എസ്സില്‍ നിന്ന് മോചിതനായ ഒരു പ്രവര്‍ത്തകന്‍ തങ്ങള്‍ക്ക് കൈമാറിയെന്നാണ് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
ഐ.എസ്സിന്റെ ആഭ്യന്തര സുരക്ഷ സംഘ തലവന്റെ അടുത്ത് നിന്നും മോഷ്ടിച്ചതാണ് മെമ്മറി സ്റ്റിക്കെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. ലോകത്തെ 51 രാജ്യങ്ങില്‍ നിന്നുള്ള ആളുകളുടെ പേരുകളാണ് ഇതില്‍ ഉള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക