|    Jan 20 Fri, 2017 9:41 pm
FLASH NEWS

ഐസ് പ്ലാന്റ് കൊലപാതകം; 14 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

Published : 10th October 2015 | Posted By: TK

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് സി.പി.എം. ഇന്നലെ കോഴിക്കോട് മീറ്റ് ദ പ്രസില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ചു സൂചന നല്‍കിയത്. 2013ലെ പ്രവാസി സെന്‍സസ് പ്രകാരം 16,25,653 മലയാളികളാണ് വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. 50 ലക്ഷം പേരാണ് ഇവരെ ആശ്രയിച്ചു സംസ്ഥാനത്തു കഴിയുന്നത്. മൊത്തം പ്രവാസികളില്‍ 90 ശതമാനവും തൊഴിലെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. യൂറോപ്പിലും അമേരിക്കയിലും കുടുംബമായി കഴിയുന്നവര്‍ വോട്ടു ചെയ്യാനായി കേരളത്തിലേക്കു വരാന്‍ സാധ്യതയില്ലാത്തതിനാല്‍ അവര്‍ക്കു വലിയ പ്രാധാന്യമില്ല.

പ്രവാസികളെ സ്വാധീനിച്ചാല്‍ നാട്ടിലുള്ള അവരുടെ കുടുംബങ്ങളുടെ വോട്ടുകള്‍ ലഭിക്കുമെന്നതാണ് രാഷ്ട്രീയ കക്ഷികളെ മോഹിപ്പിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക-സാംസ്‌കാരികാന്തരീക്ഷത്തില്‍ അഭിമാനം കൊള്ളുന്ന വിവിധ പ്രവാസി സംഘടനകള്‍ പൊതുവില്‍ എല്‍.ഡി.എഫിന് അനുകൂലമായ നിലപാടാണു സ്വീകരിക്കാറ്. എന്നാല്‍, ഇന്ത്യയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. നരേന്ദ്രമോഡിയുടെ നിരന്തരമായ വിദേശയാത്രകള്‍ വന്‍കിട ഇന്ത്യന്‍ വ്യവസായികളെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.

സമാന്തരമായി സംഘപരിവാര സംഘടനകളും വിദേശത്തു സംഘടനാ പ്രവര്‍ത്തനം സജീവമാക്കി. ഇതിന്റെ ഭാഗമായി നിരവധി മുന്‍ ഇടതുപക്ഷക്കാരെ കൂടെകൂട്ടാനും അവര്‍ക്കു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.എം. പ്രവര്‍ത്തനവും പ്രചാരണവും ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണു സൂചന. അതേസമയം, പ്രവാസികള്‍ക്ക് അവര്‍ തൊഴിലെടുക്കുന്ന രാജ്യത്തിരുന്നു വോട്ടു ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച സി.പി.എമ്മിനും ഇടതുമുന്നണിക്കും വോട്ട് ചെയ്യരുതെന്ന് എതിര്‍കക്ഷികള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിംലീഗിന്റെയും മുതല്‍ കേരളാ കോണ്‍ഗ്രസ്സുകളുടെ വരെ പ്രവാസി സംഘടനകള്‍ ഓരോ വോട്ടും സ്വന്തം പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക