|    Mar 26 Sun, 2017 1:02 pm
FLASH NEWS

ഐസ് പാര്‍ക്കിന്റെ നിര്‍മാണം പ്രതിസന്ധിയില്‍

Published : 9th July 2016 | Posted By: SMR

ചിങ്ങവനം: സംസ്ഥാന ബജറ്റില്‍ പണം നീക്കിവയ്ക്കാതിരുന്നതോടെ ചിങ്ങവനത്തെ സ്‌പോര്‍ട്‌സ് സയന്‍സ് കോളജി(ഐസ്പാര്‍ക്ക്)ന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കായിക മന്ത്രിയായിരിക്കെയാണ് ചിങ്ങവനത്ത് അന്തര്‍ദേശീയ തലത്തിലുള്ള പരിശീലനത്തിലൂടെ കായിക താരങ്ങളെ വാര്‍ത്തെടുക്കാനുദ്ദേശിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സയന്‍സ് ആന്റ് അപ്ലൈഡ് റിസേര്‍ച്ച് കേരള(ഐസ്പാര്‍ക്ക്)ക്ക് തറക്കല്ലിട്ടത്.
രാജ്യത്തെ തന്നെ ആദ്യ സ്‌പോര്‍ട്‌സ് സയന്‍സ് കോളജ് എന്ന ലക്ഷ്യത്തോടെ തുടങ്ങാനിരുന്ന കോളജിനാണ് ബജറ്റ് തിരിച്ചടിയായത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഘടനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് കോളജിനോടുള്ള അവഗണന.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രി സഭാ തീരുമാനമായാണ് സ്‌പോര്‍ട്‌സ് കോളജ് ആരംഭിക്കുന്നത്. ചിങ്ങവനത്തെ ടെസ്സില്‍ കോമ്പൗണ്ടിലെ 11.50 ഏക്കര്‍ സ്ഥലത്താണ് കോളജ് വരുന്നത്. താമസിയാതെ അഞ്ചേക്കര്‍ കൂടി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. ആസ്‌ത്രേലിയായിലെ വിക്ടോറിയ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന കോളജിന്റെ ഡയറക്ടറായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിജുവര്‍ഗീസിനെയും നിയമിച്ചിരുന്നു. അത്‌ലറ്റിക്, സിമ്മിങ്, വോളിബോള്‍, സൈക്കിളിങ്, ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ ആഘോഷപൂര്‍വം തറക്കല്ലിടീല്‍ ചടങ്ങിനും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ചടങ്ങിനു ശേഷം കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. സംസ്ഥാന ബജറ്റിലൂടെ തോമസ് ഐസക്ക് സ്‌പോര്‍ട്‌സ് സയന്‍സ് കോളജിനെ അവഗണിച്ചതോടെ തുടര്‍ പ്രവര്‍ത്തനത്തെ പറ്റി അവ്യക്തതയേറി.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക