|    Oct 22 Sun, 2017 2:59 am

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ സംഭവം: യുവാവ് കസ്റ്റഡിയില്‍

Published : 5th June 2016 | Posted By: SMR

തളിപ്പറമ്പ്: ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവത്തില്‍ യുവാവ് പോലിസ് കസ്റ്റഡിയില്‍.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കുറ്റ്യേരി സ്വദേശിയെയാണ് കേസന്വേഷിക്കുന്ന തളിപ്പറമ്പ് സിഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. അതിനിടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും പോലിസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവര്‍ക്ക് സംഭവുമായി ബന്ധമില്ലെന്നാണു പോലിസ് കണ്ടെത്തല്‍.
കോരന്‍പീടികയില്‍ നിന്ന് ഒരു ഓട്ടോ ഡ്രൈവറുടെ കൈവശം കൊടുത്തയച്ച അരിയും പഞ്ചസാരയും ഐസ്‌ക്രീമും അടങ്ങിയ കിറ്റിലെ ഐസ്‌ക്രീം കഴിച്ച സഹോദരിമാരായ യുവതികളെയാണ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസ്‌ക്രീമില്‍ ഫ്യൂറഡാന്‍ കലര്‍ത്തിയതാണെന്നു പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
അവശനിലയിലായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതികളില്‍ ഒരാള്‍ ആശുപത്രി വിട്ടു. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യേരി സ്വദേശിയോട് പോലിസ് മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക