|    Nov 16 Fri, 2018 7:00 am
FLASH NEWS
Home   >  National   >  

ഐസ്‌ക്രീം വാങ്ങി തരാമെന്ന് വാഗ്ദാനം ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Published : 22nd June 2018 | Posted By: Jasmi JMI

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഗ്വാളിയോര്‍ നഗരത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മൊറേന സ്വദേശിയായ കുട്ടിയെ ബുധനാഴ്ച രാത്രി വിവാഹ വീട്ടില്‍ നിന്നും ഐസ്‌ക്രീം വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി കൂട്ടിക്കൊണ്ടു പോയത്.

കുട്ടിയെ വിവാഹ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വ്യാഴായ്ച രാവിലെയോടെ വിവാഹ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയുളള കുന്നിന്‍ പ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ വിവാഹത്തിന്റെ തിരക്കിലായപ്പോള്‍ അക്രമി കുട്ടിയെ ഐസ്‌ക്രീം വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കല്ല് കൊണ്ട് ഇടിച്ചാണ് കുട്ടിയുടെ മുഖത്ത് പരുക്കേല്‍പ്പിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രാത്രി ഒന്നോടെ കുട്ടിയേയും കൊണ്ട് അക്രമി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി 2.30ഓടെ ഇയാള്‍ ഒറ്റയ്ക്ക് വിവാഹ വീട്ടിലേക്ക് തിരികെ വരുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറ്ററിങ്ങിന് എത്തിയ യുവാവാണ് ദൃശ്യങ്ങളിലെന്നാണ് പൊലീസ് നിഗമനം. പ്രതിയെ എത്രയും പെട്ടെന്ന് തിരിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss