|    Oct 17 Tue, 2017 6:50 pm
FLASH NEWS
Home   >  News now   >  

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: അച്ച്യുതാനന്ദന്റെ ഹരജി സുപ്രീംകോടതി തള്ളി

Published : 4th July 2016 | Posted By: sdq

vs achu sad modeന്യൂഡല്‍ഹി: ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.
വിചാരണ കോടതിയില്‍ ഹരജിനല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
വിഎസ്സിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും അതിന് ചെലവഴിക്കാന്‍ കോടതിക്ക് സമയമില്ലെന്നും കേസ് തള്ളികൊണ്ട് കോടതി വ്യക്തമാക്കി. മറ്റു പല പ്രധാന കേസുകള്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിഎസ്സിന്റെ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ കെകെ വേണുഗോപാല്‍ ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക