|    Oct 18 Thu, 2018 5:20 pm
FLASH NEWS

ഐസ്്ക്രീം കഴിച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടവരുടെ എണ്ണം 46 ആയി

Published : 31st January 2017 | Posted By: fsq

 

ചാലക്കുടി: മേലൂരിലെ പൂലാനിയില്‍ ഉല്‍സവ പറമ്പില്‍ നിന്ന് ഐസ്‌ക്രീം കഴിച്ച് ശാരീരിക അസ്വാസ്ഥ്യം നേരിട്ടവരുടെ എണ്ണം 46 ആയി. സംഭവത്തില്‍ പോലിസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം. ആരംഭിച്ചു. ഐസ്‌ക്രീം വില്പന നടത്തിയ 5 ഓട്ടോറിക്ഷകള്‍ പോലിസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊരട്ടി പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ട 38 പേരാണ് ഇപ്പോള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ ചികിത്സ കഴിഞ്ഞ് മടങ്ങി. കുട്ടികളും സ്ത്രീകളും അടങ്ങുന്നവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഇപ്പോഴും എത്തുന്നുണ്ട്. തൃശൂരില്‍ നിന്നു ഫുഡ് സേഫ്റ്റി ഓഫിസര്‍ ഉദയശങ്കറിന്റെ നേതൃത്വത്തില്‍ ഐസ്‌ക്രീമിന്റെ സാംപിളുകള്‍ പരിശോധിച്ചു. ജില്ലാ ആരോഗ്യ വിഭാഗം ഓഫിസര്‍ പി കെ രാജുവിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തുന്നുണ്ട്. ഏത് ഐസ്‌ക്രീമില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുകയൂള്ളൂവെന്ന് കൊരട്ടി എസ്‌ഐ എം ജെ ജിജോ പറഞ്ഞു.ബി ഡി ദേവസ്സി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സിലര്‍മാരായ വി ജെ ജോജി, സീമ ജോജോ, ഗീത സാബു, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ബാബു എന്നിവരും ആശുപത്രിയിലെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss