|    Aug 21 Mon, 2017 9:32 pm
FLASH NEWS

ഐസി യൂനിറ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന ഹരജിയില്‍ സിറ്റിങ് നാളെ ; പ്രതീക്ഷയോടെ നാട്

Published : 8th August 2017 | Posted By: fsq

 

എരുമേലി: ഉപലോകായുക്ത കോടതിയുടെ നാളെ നടക്കുന്ന സിറ്റിങിനെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് നാട്ടുകാര്‍. എരുമേലി സര്‍ക്കാരാശുപത്രിയില്‍ 2007ല്‍ ആരംഭിച്ച ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന ഹരജിയില്‍ നാളത്തെ സിറ്റിങിലാണ് ആരോഗ്യ വകുപ്പ് റിപോര്‍ട്ട് സമര്‍പിക്കുക. യൂനിറ്റ് പ്രവര്‍ത്തന നിരതമാണെന്ന തെറ്റായ വിവരമാണ് കഴിഞ്ഞ സിറ്റിങില്‍ വകുപ്പ് നല്‍കിയത്. ഇതു കളവാണെന്ന് ഹരജിക്കാരന്‍ എച്ച് അബ്ദുല്‍ അസീസ് സത്യവാങ്മൂലം നല്‍കിയതോടെയാണ് കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം വകുപ്പ് ഡയറക്ടര്‍ എരുമേലിയിലെത്തി യൂനിറ്റ് സന്ദര്‍ശിച്ചത്. ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചിട്ടാത്തതിനാല്‍ അടഞ്ഞുകിടക്കുകയാണ് യൂനിറ്റ്.ഇക്കാര്യം നാളെ സിറ്റിങില്‍ അറിയിക്കേണ്ടി വരും. തെറ്റായ വിവരം ആദ്യം നല്‍കിയത് ഉദ്യോഗസ്ഥരിലെ വീഴ്ചയാണെന്ന് പറയപ്പെടുന്നു. ശബരിമല സേവനം മുന്‍നിര്‍ത്തി 2007 ല്‍ യൂനിറ്റ് ആരംഭിക്കുമ്പോള്‍ സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രവര്‍ത്തനം തീര്‍ത്ഥാടന കാലത്ത് മാത്രമായയോടെ സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ലോകായുക്ത കോടതി നിര്‍ദേശിച്ചിരുന്നതാണ്. ഇത് നടപ്പിലായില്ല. തുടര്‍ന്നാണ് ഉപലോകായുക്തില്‍ ഹരജിയെത്തിയത്. ഹരജിയുടെ നാളത്തെ സിറ്റിങില്‍ സുപ്രധാന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. സ്ഥിരം യൂനിറ്റായി പ്രവര്‍ത്തിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി നിലച്ച കിടത്തി ചികില്‍സയും അത്യാഹിത വിഭാഗവും പുനരാരംഭിക്കാന്‍ സഹായിക്കുമെന്നും ആതുരസേവനരംഗത്ത് സാധാരണക്കാര്‍ക്ക് പ്രധാന ആശ്രയവുമായി മാറുമെന്നാണ് നാടിന്റെ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക