|    Jul 22 Sat, 2017 8:06 am
FLASH NEWS
Home   >  News now   >  

ഐസി ബാലകൃഷ്ണന്റെ പേരില്‍ ദൈവിക സാന്നിധ്യമുണ്ടായിട്ടും ഒ രാജഗോപാല്‍ വോട്ട് ചെയ്യാനെത്തിയില്ല?

Published : 29th June 2016 | Posted By: sdq

o-rajagopal

പതിനാലാം കേരള നിയമസഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്താതതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി ശ്രീരാമകൃഷ്ണന്റെ പേരില്‍ ദൈവിക സാന്നിധ്യം കണ്ടെത്തിയ ഒ രാജഗോപാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്താതെ മാതൃകയായെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഡെപ്യൂട്ടി സ്പീക്കറായ എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി വി ശശിയുടെ പേരില്‍ ദൈവിക സാന്നിധ്യം കാണാനാവാത്തതിലെ സാംഗത്യം സോഷ്യല്‍ മീഡിയ കണ്ടെത്തുന്നുണ്ട്. എന്നാല്‍ യുഡിഎഫിന്റെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ ഐസി ബാലകൃഷ്ണന്റെ പേരില്‍ ദൈവിക സാന്നിധ്യമുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.  ശശി എന്ന പേരില്‍ ദെവമില്ല, എന്നാല്‍ ബാലകൃഷ്ണനിലെ കൃഷ്ണന്‍ ദൈവമാണ്.

വി ശശി പട്ടിക ജാതിക്കാരനും ബാലകൃഷ്ണന്‍ പട്ടിക വര്‍ഗക്കാരനുമായതുകൊണ്ടാവില്ല രാജഗോപാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതെന്ന് വിശ്വസിക്കാനാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റകുള്‍ ആഗ്രഹിക്കുന്നത്.

പാലക്കാട്ടെ കുടുംബ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്നാണ് രാജഗോപാലിന്റെ വിശദീകരണം. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പി ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തത് ബി.ജെ.പിക്കുള്ളില്‍ വന്‍ വിവാദമായിരുന്നു. ശ്രീരാമകൃഷ്ണന് താന്‍ വോട്ടു ചെയ്യാന്‍ കാരണം അദ്ദേഹത്തിന്റെ പേരില്‍ ശ്രീരാമന്‍, കൃഷ്ണന്‍ എന്നീ ദൈവങ്ങളുടെ പേരുള്ളത് കൊണ്ടാണെന്ന് രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക