|    Mar 27 Mon, 2017 6:12 pm
FLASH NEWS

ഐസിസ് ബന്ധം : ബംഗ്ലാദേശും കാണാതായ യുവാക്കളെക്കുറിച്ച് അന്വേഷിക്കുന്നു

Published : 10th July 2016 | Posted By: G.A.G

ധാക്ക: ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവജനങ്ങള്‍ ഐസിസ് പോലുള്ള സംഘടനകളില്‍ ചേര്‍ന്നിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാരും അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളോട് ഹാജര്‍ മുടങ്ങിയ വിദ്യാര്‍ഥികളുടെ പട്ടിക ശേഖരിച്ച് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍നിര്‍ദേശം നല്‍കി. വിദ്യാഭ്യാസമന്ത്രി നൂറുല്‍ ഇസ് ലാം നാഹിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ തീരുമാനമെടുത്തത്. ഇതേത്തുടര്‍ന്ന്  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഹാജര്‍മുടങ്ങിയ വിദ്യാര്‍ഥികളുടെ പട്ടിക അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
പത്ത് ദിവസത്തിലേറെ തുടര്‍ച്ചയായി ഹാജരാകാത്ത വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ കൈമാറാനാണ് രാജ്യത്തെ വിവിധ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളത്. ധാക്കയില്‍ ആക്രമണം നടത്തിയ 22പേരില്‍ ഒരു ഇന്ത്യാക്കാരനടക്കം അഞ്ചുപേര്‍ കാണാതായവരും തങ്ങളുടെ കുടുംബങ്ങളുമായി ഏറെക്കാലമായി ബന്ധമില്ലാതിരുന്നവരുമാണെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹാജര്‍മുടങ്ങിയവരെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day