|    Aug 19 Sun, 2018 3:00 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി വനിതാ ലോകകപ്പ്: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പുലികള്‍

Published : 24th June 2017 | Posted By: ev sports

ഇന്ത്യക്ക് ശുഭാരംഭം

– ഇംഗ്ലണ്ടിനെതിരേ 35 റണ്‍സ് ജയം

ഡെര്‍ബി: ആതിഥേയരെ 35 റണ്‍സില്‍ മുട്ടുകുത്തിച്ച് ഇന്ത്യക്ക് വിജയത്തുടക്കം. ഐസിസി വനിതാ ലോകകപ്പില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ കരുത്ത് തെളിയിച്ചാണ് ഇന്ത്യ ജയത്തോടെ ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് കണ്ടെത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 246ല്‍ കാലിടറി. 15 പന്ത് അവശേഷിക്കെ എല്ലാവരെയും പുറത്താക്കിയാണ് ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ശക്തിതെളിയിച്ചത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തുടക്കം മുതലേ കത്തിക്കയറി. ഓപണര്‍മാരായ പുനം റാവത്ത് (86), സ്മൃതി മന്ദന (90) എന്നിവരുടെ അര്‍ധ സെഞ്ച്വറിക്കൊപ്പം നായിക മിഥാലി രാജും (71) ചേര്‍ന്നതോടെ ഇന്ത്യ 200 കടന്നു. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഭേദപ്പെട്ട സ്‌കോറിലേക്ക് പുറത്താവാതെ ഹര്‍മന്‍പ്രീത് കൗര്‍ നേടിയ 24 റണ്‍സും കൂടിയായപ്പോള്‍ ഇന്ത്യ 281ലെത്തി.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിര നിലയുറപ്പിക്കും മുമ്പേ തിരിച്ചയച്ച് ഇന്ത്യയുടെ ബൗളര്‍മാര്‍ കരുത്തുകാട്ടി. ഫ്രാന്‍ വില്‍സണ്‍ (81*) അര്‍ധ സെഞ്ച്വറി മാത്രമാണ് ആതിഥേയര്‍ക്ക് ആശ്വാസമേകിയത്. ഹേതര്‍ നൈറ്റും (46) മികച്ച സ്‌കോര്‍ നേടി. ഇന്ത്യയുടെ ദീപ്തി ശര്‍മ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ശിഖ പാണ്ഡെ രണ്ട് വിക്കറ്റും പൂനം യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ മന്ദനയാണ് മാന്‍ ഓഫ് ദി മാച്ച്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss