|    Jan 24 Wed, 2018 1:22 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി വനിതാ ഏകദിന റാങ്കിങ്: ബാറ്റിങില്‍ മിതാലി രണ്ടാമത്

Published : 16th July 2017 | Posted By: ev sports


ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ക്രിക്കറ്റ് ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റിങ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ആസ്‌ത്രേലിയയുടെ മെഗ് ലാനിങ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സഹതാരം എല്‍സി പെറി മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റിങ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. ഇന്ത്യന്‍ താരം പൂനം റൗത്ത് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ാം സ്ഥാനത്തേക്കും സ്മൃതി മന്ദാന എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 29ാം സ്ഥാനത്തേക്കും ഉയര്‍ന്നു. ബൗളര്‍മാരില്‍ ശിഖാ പാണ്ഡെ മൂന്ന് സ്ഥാനം ഉയര്‍ന്ന് 13ാം സ്ഥാനം നേടിയപ്പോള്‍ ദീപ്തി ശര്‍മ ഒമ്പത് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 21ാം സ്ഥാനവും സ്വന്തമാക്കി. ബൗളര്‍മാരില്‍ ഇന്ത്യയുടെ ജുലാന്‍ ഗോസാമി ആറാം സ്ഥാനത്തും ഏകതാ ബിഷ്ട് ഏഴാം സ്ഥാനവും നേടിയെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day