|    Jan 17 Tue, 2017 6:39 pm
FLASH NEWS

ഐസിസി ലോക ട്വന്റി ഇലവന്‍: കോഹ്‌ലി ക്യാപ്റ്റന്‍

Published : 5th April 2016 | Posted By: SMR

കൊല്‍ക്കത്ത: ഇന്ത്യന്‍ ബാറ്റിങ് സ്റ്റാര്‍ വിരാട് കോഹ്‌ലിയെ ഐസിസി ലോക ട്വന്റി ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കോഹ്‌ലിക്കു പുറമേ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് ലോക ഇലവനില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരും ഉള്‍പ്പെടുന്ന പാനലാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്.
സമാപിച്ച ട്വന്റി ലോകകപ്പില്‍ ഉജ്ജ്വല പ്രകടനമാണ് കോഹ്‌ലി കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും കോഹ്‌ലിക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ മൂന്ന് അര്‍ധസെഞ്ച്വറികളുള്‍പ്പെടെ 273 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിനും കോഹ്‌ലി അര്‍ഹനായിരുന്നു.
ലോക ഇലവന്‍: ജാസണ്‍ റോയ് (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡികോ ക്ക് (ദക്ഷിണാഫ്രിക്ക, വിക്കറ്റ്കീപ്പര്‍), വിരാട് കോഹ്‌ലി (ഇന്ത്യ, ക്യാപ്റ്റന്‍), ജോ റൂട്ട് (ഇംഗ്ലണ്ട്), ജോസ് ബട്ട്‌ലര്‍ (ഇംഗ്ലണ്ട്), ഷെയ്ന്‍ വാട്‌സന്‍ (ആസ്‌ത്രേലിയ), ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്), മിച്ചെല്‍ സാന്റ്‌നര്‍ (ന്യൂസിലന്‍ഡ്), ഡേവിഡ് വില്ലി (ഇംഗ്ലണ്ട്), സാമുവല്‍ ബദ്രി (വിന്‍ഡീസ്), ആശിഷ് നെഹ്‌റ (ഇന്ത്യ).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക