|    Feb 18 Sun, 2018 6:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐസിസി ട്വന്റി റാങ്കിങ്: വില്യംസന്‍ നാലാംസ്ഥാനത്ത്

Published : 10th January 2017 | Posted By: fsq

 

ദുബയ്: ഐസിസി ട്വന്റി റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ നാലാംസ്ഥാനത്ത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം മൂന്നു ഫോര്‍മാറ്റിലും ആദ്യ അഞ്ചില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും വില്യംസന്‍ സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നടത്തിയ മികച്ച ബാറ്റിങ് പ്രകടനമാണ് വില്യംസനെ റാങ്കിങ്ങില്‍ ഉയര്‍ത്തിയത്. ഒന്നാംസ്ഥാനത്തു തുടരുന്ന വിരാട് കോഹ്‌ലിക്കു പിന്നില്‍ ന്യൂസിലന്‍ഡ് താരങ്ങളായ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ് വെല്ലുമാണ് രണ്ടുംമൂന്നും സ്ഥാനത്തുള്ളത്. അതേസമയം, ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒന്നാമതെത്തി. മികച്ച ബോളറുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. സഹതാരം രവീന്ദ്ര ജഡേജയാണ് രണ്ടാംസ്ഥാനത്ത്. ജോഷ് ഹെയ്‌സല്‍വുഡാണ് മൂന്നാമത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss