|    Aug 18 Sat, 2018 4:08 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ട്വന്റി റാങ്കിങ്: കോഹ്‌ലി ബാറ്റിങില്‍ നമ്പര്‍ വണ്‍ ,ജസ്പ്രീത് ബൂംറ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്ത്

Published : 27th June 2017 | Posted By: ev sports


ദുബയ്: ഏറ്റവും പുതിയ ഐസിസി ട്വന്റി റാങ്കിങില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയ്ക്ക് മുന്നേറ്റം. ട്വന്റി ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബൂംറ. പാകിസ്താന്‍ യുവ സ്പിന്‍ ബൗളര്‍ ഇമാദ് വാസിമാണ് ബൗളര്‍മാരുടെ റാങ്കിങില്‍ തലപ്പത്തുള്ളത്. ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ബൗളര്‍ ഇമ്രാന്‍ താഹിറിനെ പിന്തള്ളിയാണ് ഇമാദ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് 29ാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ആദ്യ 10ല്‍ ഇടം നേടി. വിന്‍ഡീസിന്റെ സാമുവല്‍ ബദ്രിയാണ് അഞ്ചാം സ്ഥാനത്ത്.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 799 പോയിന്റുകളുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 787 പോയിന്റുകളുള്ള ആസ്‌ത്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്തുള്ളത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും ഓസീസിന്റെ വെടിക്കെട്ട് ഓള്‍ റൗണ്ടര് ഗ്ലെന്‍ മാക്‌സ്‌വെല്‍ നാലാം സ്ഥാനത്തുമാണുള്ളത്.
ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി മൂന്നാം സ്ഥാനത്തും വിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സ് നാലാം സ്ഥാനത്തും ഇന്ത്യയുടെ യുവരാജ് സിങ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss