|    Jan 21 Sat, 2017 3:48 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ടെസ്റ്റ് റാങ്കിങ്: അശ്വിന്‍ വീണ്ടും നമ്പര്‍ വണ്‍

Published : 27th July 2016 | Posted By: SMR

ദുബയ്: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങില്‍ ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഇന്നലെ പ്രഖ്യാപിച്ച പുതിയ റാങ്കിങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് അശ്വിന്റെ മുന്നേറ്റം.
കരിയറിലെ രണ്ടാം തവണയാണ് അശ്വിന്‍ ടെസ്റ്റ് ബൗളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം കരിയറിലാദ്യമായി നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളര്‍ പദവി വഹിക്കാന്‍ അശ്വിന് സാധിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആന്റിഗ്വയില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ അവിസ്മരണീയ പ്രകടനമാണ് റാങ്കിങില്‍ അശ്വിനെ തലപ്പത്തെത്തിച്ചത്. ഒന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാകിസ്താന്‍ സ്പിന്നര്‍ യാസിര്‍ ഷായെ പിന്തള്ളിയാണ് അശ്വിന്റെ മുന്നേറ്റം.
അതേസമയം, പുതിയ റാങ്കിങില്‍ യാസിര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ആന്‍ഡേഴ്‌സനും അശ്വിനും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. 876 പോയിന്റുമായി അശ്വിന്‍ ഒന്നാമതെത്തിയപ്പോള്‍ 875 പോയിന്റുമായി ആന്‍ഡേഴ്‌സന്‍ തൊട്ടുപിന്നിലുണ്ട്. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് റാങ്കിങില്‍ മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നിനു പിന്നിലാണ് യാസിറിന്റെ സ്ഥാനം.
അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജയാണ് ബൗളര്‍മാരില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. റാങ്കിങില്‍ ആറാം സ്ഥാനത്താണ് ജഡേജ. ടെസ്റ്റിലെ ഓള്‍റൗണ്ടമാരുടെ റാങ്കിങിലും അശ്വിന്‍ തന്നെയാണ് തലപ്പത്ത്.
ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രണ്ട് സ്ഥാനങ്ങള്‍ കയറി 12ാമതെത്തി. ബാറ്റിങ് റാങ്കിങില്‍ ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ താരത്തിനും ഇടം കണ്ടെത്താനായില്ല. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ബാറ്റിങ് റാങ്കിങില്‍ തലപ്പത്ത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക