|    Apr 25 Wed, 2018 4:06 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ടെസ്റ്റ് റാങ്കിങ്: വിലക്കിനിടയിലും ഒന്നാം സ്ഥാനം പിടിച്ച് റബാദ

Published : 13th March 2018 | Posted By: vishnu vis

ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിലെ ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ ഒന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് റബാദയെ ഒന്നാം സ്ഥാനത്തേക്കെത്തിച്ചത്. 902 റേറ്റിംഗ് പോയിന്റുമായി റബാഡ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ മുന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവിചന്ദ്ര അശ്വിന്‍ നാലാം സ്ഥാനത്തേക്ക് കയറി. ആസ്‌ത്രേലിയന്‍ താരം ജോഷ് ഹെയ്‌സല്‍വുഡാണ് അഞ്ചാം സ്ഥാനത്ത്.ഓസീസിനെതിരായ മല്‍സരത്തിനിടെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് രണ്ട്  മല്‍സരങ്ങളില്‍ വിലക്ക് നേരിടുന്നതിനിടെയാണ് റബാദ റാങ്കിങില്‍ തലപ്പത്തേക്കെത്തുന്നത്. അതേ സമയം ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. ഓസീസിനെതിരായ സെഞ്ച്വറി നേട്ടത്തോടെ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss