|    Jul 22 Sun, 2018 11:52 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ടെസ്റ്റ് റാങ്കിങ്: ഇന്ത്യ തലപ്പത്ത് തന്നെ

Published : 7th September 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-0ന്റെ വിജയം നേടിയതോടെ 125 പോയിന്റുകളുമായി ഇന്ത്യ ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 110 പോയിന്റുകളാണുള്ളത്. 105 പോയിന്റുകളോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 97 പോയിന്റുകളോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുമാണുള്ളത്. അതേ സമയം ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ട ഓസീസ് ഒരുസ്ഥാനം പിന്തള്ളപ്പെട്ട് അഞ്ചാം സ്ഥാനത്തേക്കെത്തി. ഓസീസിനെ തോല്‍പ്പിച്ചതോടെ ബംഗ്ലാദേശിന് നാല് പോയിന്റുകള്‍ കൂടി ലഭിച്ചെങ്കിലും ഒമ്പതാം സ്ഥാനത്ത് തന്നെയാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss