|    Nov 20 Mon, 2017 6:00 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ടെസ്റ്റ് റാങ്കിങ്: രവീന്ദ്ര ജഡേജ തലപ്പത്ത്

Published : 1st August 2017 | Posted By: ev sports

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ
ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ ദിവസം റാങ്കിങില്‍ പിന്തള്ളപ്പെട്ട രവിചന്ദ്ര അശ്വിന്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനമാണ് മൂന്നാം സ്ഥാനത്തു നിന്ന് അശ്വിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്.
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോയ് റൂട്ട് രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ജഡേജ രണ്ടാം സ്ഥാനവും അശ്വിന്‍ മൂന്നാം സ്ഥാനവും നേടിയെടുത്തു.
അതേ സമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും റാങ്കിങില്‍ നേട്ടം കൊയ്തു. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ സ്റ്റോക്‌സ അഞ്ചാം സ്ഥാനത്താണുള്ളത്. സഹതാരം മോയിന്‍ അലിയാണ് നാലാം സ്ഥാനത്തുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക