|    May 28 Sun, 2017 8:42 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ടെസ്റ്റ് റാങ്കിങ്: ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

Published : 18th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 117 പോയിന്റുള്ള ദക്ഷിണാഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ(123) ഒന്നാം സ്ഥാനത്തേക്കെത്തിയത്. ആസ്‌ത്രേലിയ 100 പോയിന്റുകളുമായി മൂന്നാം സ്ഥാനം നിലനിര്‍ത്തി. 108 പോയിന്റുകളുണ്ടായിരുന്ന ഓസീസിന്റെ പോയിന്റ് 100 ആയിക്കുറഞ്ഞെങ്കിലും മൂന്നാം സ്ഥാനം തന്നെ ലഭിച്ചു. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്തും പാകിസ്താന്‍ ആറാം സ്ഥാനത്തുമാണുള്ളത്. 91 പോയിന്റുള്ള ശ്രീലങ്ക ഏഴാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത്, 10 സ്ഥാനങ്ങളിലുമാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day