|    Oct 23 Tue, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐസിസി ചാംപ്യന്‍സ് ട്രോഫി : എട്ടാം വട്ടം കപ്പ് ആര്‍ക്ക് ?

Published : 28th May 2017 | Posted By: fsq

 

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടം ഇക്കുറി കടുക്കും. സന്നാഹ മല്‍സരങ്ങളില്‍ ന്യൂസിലന്‍ഡിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതും ആസ്‌ത്രേലിയക്കെതിരേ ശ്രീലങ്ക 300ന് മുകളില്‍ സ്‌കോര്‍ ചെയ്തതും പോരാട്ടം കടുക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് ഈ സീസണിലും സാധ്യതകളുണ്ടെങ്കിലും ആസ്‌ത്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമെല്ലാം ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തും. ഇന്‍സമാം ഉള്‍ ഹഖിന്റെ പരിശീലനത്തില്‍ ഇറങ്ങുന്ന പാകിസ്താന്റെ ഫാസ്റ്റ് ബൗളിങ് നിര ഏത് ടീമിനേയും കടപുഴക്കാന്‍ പ്രാപ്തിയുള്ളവരാണ്. ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ടീമുകളേയും താരങ്ങളേയും പരിജയപ്പെടാം.—

1. ഇന്ത്യ

നായകന്‍: വിരാട് കോഹ്‌ലി

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് ഈ വര്‍ഷവും സാധ്യതകളേറെയാണ്. വിദേശമണ്ണില്‍ കളിച്ച്് പരിചയ സമ്പന്നരായ താരങ്ങള്‍ക്കൊപ്പം മികവുറ്റ ഓള്‍ റൗണ്ടര്‍മാരും ഇന്ത്യയുടെ കരുത്താണ്. എട്ട് ബാറ്റ്‌സ്മാന്‍മാരെയും നാല് ഫാസ്റ്റ് ബൗളറേയും രണ്ട് സ്പിന്‍ ഓള്‍ റൗണ്ടറേയും ഒരു ഫാസ്റ്റ്ബൗളര്‍ ഓള്‍ റൗണ്ടറേയുമാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.—ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, യുവരാജ് സിങ്, അജിന്‍ക്യ രഹാനെ, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.—

2. ദക്ഷിണാഫ്രിക്ക

നായകന്‍: എബി ഡിവില്ലിയേഴ്‌സ്

ഭാഗ്യം തീരെ ഇല്ലാത്ത ടീം, പടിക്കല്‍ കലമുടയ്ക്കുന്ന ടീം തുടങ്ങിയ ചീത്തപ്പേരുകള്‍ ഒരുപാടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. താരസമ്പന്നമാണെങ്കിലും നിര്‍ണായക സമയത്ത് തോല്‍ക്കുന്നത് ടീമിന്റെ പതിവാണ്. ബൗളിങ് നിരയില്‍ ഡ്വെയ്ന്‍ സ്റ്റെയിനിന്റെ അഭാവം ഉണ്ടെങ്കിലും മോണി മോര്‍ക്കല്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.ടീം: എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ക്വിന്റന്‍ ഡി കോക്ക്, ഫഫ് ഡുപ്ലെസിസ്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, വെയ്ന്‍ പാര്‍ണല്‍, ആന്‍ഡിലി ഫെലുക്ക്വായോ, കഗിസോ റബദ, ഇമ്രാന്‍ താഹിര്‍, കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ഫര്‍ഹാന്‍ ബഹറ്ദ്ദീന്‍, മോണി മോര്‍ക്കല്‍.—

3. ആസ്‌ത്രേലിയ

നായകന്‍: സ്റ്റീവ് സ്മിത്ത്

മികച്ച ബാറ്റിങ് നിരയുള്ള ഓസീസ് ടീമിനൊപ്പം മികവുറ്റ ഫാസ്റ്റ് ബൗളിങ് നിരകൂടി ചേരുമ്പോള്‍ എതിരാളികള്‍ പേടിക്കണം. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും, സ്റ്റീവ് സ്മിത്തുമെല്ലാം ടീമിന് കരുത്തേവും. ഫാസ്റ്റ് ബൗളിങില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം പാറ്റിന്‍സണും ഹെയ്‌സല്‍വുഡും ചേരുമ്പോള്‍ ഓസീസിന്റെ ശക്തി വര്‍ധിക്കും. —ടീം: സ്റ്റീവ് സ്മിത്ത് , ഡേവിഡ് വാര്‍ണര്‍, പാറ്റ് കുമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോണ്‍ ഹാസ്റ്റിങ്‌സ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രവിസ് ഹെഡ്, മോയിസസ് ഹെന്റിക്വസ്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിക്‌സ്, മാത്യു വേഡ്, ആദം സാംമ്പ.—

4. ന്യൂസിലന്‍ഡ്‌

നായകന്‍: കെയ്ന്‍ വില്യംസണ്‍

പ്രവചനാതീതമായ ടീമാണ് ന്യൂസിലന്‍ഡ്. മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയുമുണ്ടെങ്കിലും അവസരത്തിനൊത്ത് പലപ്പോഴും ടീം ഉയരാറില്ല. വില്യംസന്റെ നായക മികവിനൊപ്പം വെടിക്കെട്ട് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഫോം കണ്ടെത്തിയാല്‍ ഏത് എതിരാളിയേയും തറപറ്റിക്കാന്‍ പ്രാപ്തിയുള്ളവരാണ് ന്യൂസിലന്‍ഡ്. ട്രന്റ് ബോള്‍ട്ടും ടിം സൗത്തിയുമാണ് ബൗളിങിലെ കുന്തമുനകള്‍.ടീം: കെയ്ന്‍ വില്യംസണ്‍ (നായകന്‍), കോറി ആന്‍ഡേഴ്‌സണ്‍, ട്രന്റ് ബോള്‍ട്ട്, നെയ്ല്‍ ബ്രോം, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ലാദം, മിച്ചല്‍ മഗ്ലെങ്ങന്‍, ആദം മില്‍നി, ജിമ്മി നിഷാം, ജീതന്‍ പട്ടേല്‍, ലൂക്ക് റോഞ്ചി, മിച്ചല്‍ സാന്റര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍.

5. ശ്രീലങ്ക

നായകന്‍: എയ്ഞ്ചലോ മാത്യൂസ്‌

കപ്പില്‍ മുത്തമിടാന്‍ പ്രാപ്തിയുള്ളവരാണ് സിംഹളര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം നായകന്‍ എയ്ഞ്ചലോ മാത്യൂസും ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയും  തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വസം ഉയര്‍ത്തുന്നു. വിദേശ മണ്ണില്‍ അനുഭവ സമ്പത്ത് കുറവുള്ള യുവതാരങ്ങളാണ് ലങ്കന്‍നിരയില്‍ കൂടുതല്‍. സന്നാഹ മല്‍സരത്തില്‍ ആസ്‌ത്രേലിയക്ക് മുന്നില്‍ പൊരുതി തോറ്റ ശ്രീലങ്ക മികവ് ആവര്‍ത്തിച്ചാല്‍ കടുത്ത വെല്ലുവിളി തന്നെയാവും.—ടീം: ഏയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പെരേര, ചമര കപുഗേദര, ആസീല ഗുണരത്‌ന, ദിനേഷ് ചണ്ഡിമാല്‍, ലസിത് മലിംഗ, സുരങ്ക ലക്മാല്‍, നുവാന്‍ പ്രതീപ്, നുവാന്‍ കുലശേഖര, തിസാര പെരേര, ലക്ഷന്‍ സണ്ടകന്‍, സീക്കുഗെ പ്രസന്ന.

6. ബംഗ്ലാദേശ്‌

നായകന്‍: മഷ്‌റഫ് മൊര്‍ത്താസ

ഏത് വമ്പന്‍മാരേയും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള ടീമാണ് ബംഗ്ലാദേശ്. സന്നാഹ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത ബംഗ്ലാദേശ് മികച്ച യുവതാരങ്ങളാല്‍ സമ്പന്നമാണ്. ബാറ്റിങില്‍ മുഷ്ഫിഖര്‍ റഹീമും തമിം ഇക്ബാലും ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ഹസനും പ്രതീക്ഷയേകുമ്പോള്‍ ബൗളിങില്‍ മുസ്തഫിസുര്‍ റഹ്മാനാവും കരുത്ത്.—ടീം: മഷ്‌റഫ് മൊര്‍ത്താസ (നായകന്‍), തമിം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുല്‍ കയീസ്, മുഷ്ഫിഖര്‍ റഹീം, ഷക്കീബ് അല്‍ ഹസന്‍, സാബിര്‍ റഹ്മാന്‍, മഹമ്മൂദുള്ള, മൊസദീക്ക് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ്, സുഭാഷിസ് റോയ്, സുന്‍സമുല്‍ ഇസ്‌ലാം, നൂറല്‍ ഹസന്‍, മെഹതി ഹസന്‍, സഫിയുല്‍ ഇസ്‌ലാം

7. ഇംഗ്ലണ്ട്‌

നായകന്‍: ഓയിന്‍ മോര്‍ഗന്‍

സ്വന്തം നാട്ടില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിടാന്‍ എന്ത്‌കൊണ്ടും കെല്‍പ്പുള്ള ടീമാണ് ഇംഗ്ലണ്ട്. മികച്ച ഫാസ്റ്റ് ബൗളിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. സ്റ്റീവ് ഫിന്‍ നയിക്കുന്ന ഫാസ്റ്റ് ബൗളിങ് നിരയ്ക്ക് ലിയാം പ്ലക്കറ്റും കരുത്തേവും. ബാറ്റിങില്‍ മോര്‍ഗനൊപ്പം മോയിന്‍ അലിയും ജോണി ബെയര്‍സ്‌റ്റോവും സാം ബില്ലിങ്‌സുമെല്ലാം മികവ് പുലര്‍ത്തിയാല്‍ സ്വന്തം കളിത്തട്ടില്‍ ഇംഗ്ലണ്ടിന് കപ്പടിക്കാം.—ടീം: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോവ്, ജേക്ക് ബെല്‍, സാം ബില്ലിങ്‌സ്, ബെന്‍ ഡക്കറ്റ്, സ്റ്റീവ് ഫിന്‍, അലക്‌സ് ഹെയ്ല്‍സ്, ലിയാം പ്ലക്കറ്റ്, ആദില്‍ റഷീദ്, ജോയി റൂട്ട്, ജേസണ്‍ റോയ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

8. പാകിസ്താന്‍

നായകന്‍: സര്‍ഫ്രാസ് അഹമ്മദ്

പാക് ടീം ഇത്തവണ അടിമുടി ക്ഷീണത്തിലാണ് എത്തിയിരിക്കുന്നത്. പിഎസ്എല്ലില്‍ ഒത്തുകളി വിവാദത്തില്‍ ഇര്‍ഫാന്‍ അടക്കമുള്ള പ്രമുഖര്‍ കുടുങ്ങിയത് ടീമിന് ചീത്തപ്പേര് സൃഷ്ടിച്ചു. എങ്കിലും പാക് മുന്‍ ഇതിഹാസ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ പരിശീലനവും സര്‍ഫ്രാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സിയും ചരിത്രം സൃഷ്ടിച്ചേക്കും. മികവുറ്റ പേസ് നിരയാണ് ടീമിന്റേത്. മുഹമ്മദ് അമീര്‍, ജുനൈദ് ഖാന്‍ എന്നിവരാണ് ബൗളിങിലെ പ്രതീക്ഷ.—ടീം: സര്‍ഫ്രാസ് അഹമ്മദ്, അഹമ്മദ് ഷഹ്‌സാദ്, അസര്‍ അലി, മുഹമ്മദ് ഹഫീസ്, ബാബര്‍ ആസാം, ഷുഹൈബ് മാലിക്, ഇമാദ് വാസിം, ഷദാബ് ഖാന്‍, മുഹമ്മദ് അമീര്‍, ഹസന്‍ അലി, വഹാബ് റിയാസ്, ഉമ്മര്‍ അക്മല്‍, ഫക്കര്‍ സമാന്‍, ജുനൈദ് ഖാന്‍, ഫാഹിം അഷ്‌റഫ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss