|    Aug 23 Wed, 2017 9:48 am
Home   >  Sports  >  Cricket  >  

ഐസിസി ചാംപ്യന്‍സ് ട്രോഫി: മനീഷ് പാണ്ഡെയ്ക്ക് പകരം ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍

Published : 18th May 2017 | Posted By: ev sports

 


ന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ മനീഷ് പാണ്ഡെയ്ക്ക് പകരമാണ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ മനീഷ് പാണ്ഡെയ്ക്ക് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഐപിഎല്‍ 10ാം സീസണില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്താണ് കാര്‍ത്തികിനെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. 14 മല്‍സരങ്ങളില്‍ നിന്ന് 36.10 ശരാശരിയില്‍ 361 റണ്‍സാണ് ഈ സീസണിലെ ഐപിഎല്ലില്‍ കാര്‍ത്തിക് അടിച്ചെടുത്തത്. 2013 ല്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം നേടുമ്പോള്‍ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക