|    Aug 21 Mon, 2017 9:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമി: ബംഗ്ലാദേശിനെതിരേ ഇന്ത്യ വിജയത്തിനരികെ

Published : 15th June 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ വിജയത്തിനരികെ. ബംഗ്ലാദേശ് പടുത്തുയര്‍ത്തിയ 265 റണ്‍സ് വിജയ ലക്ഷ്യത്തിനെതിരേ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ ഒരു വിക്കറ്റിന് 173 റണ്‍സെന്ന നിലയിലാണ്. 46 റണ്‍സ് നേടിയ ശിഖാര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മ(84*) വിരാട് കോഹ്‌ലി(43*) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് ജയിക്കാന്‍ ഇനി 138 പന്തില്‍ 92 റണ്‍സ് കൂടി മതി.

 

ലണ്ടന്‍:ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 265 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടടത്തില്‍ 264 റണ്‍സാണ് അടിച്ചെടുത്തത്. ബംഗ്ലാദേശ് നിരയില്‍ തമിം ഇക്ബാല്‍(70) മുഷ്ഫിഖര്‍ റഹീം(61) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കേദാര്‍ ജാദവ്, ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മൂന്നാം വിക്കറ്റില്‍ 123 റണ്‍സുമായി കുതിച്ച തമിം ഇക്ബാല്‍- മുഷ്ഫിഖര്‍ റഹീം കൂട്ടുകെട്ടിനെ പൊളിച്ച് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് കേദാര്‍ ജാദവിന്റെ ബൗളിങാണ്. മഷ്‌റഫെ മൊര്‍ത്താസ 25 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക