|    Jun 24 Sun, 2018 8:46 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് നാളെ തുടക്കം

Published : 31st May 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ ഇംഗ്ലണ്ടില്‍ തുടക്കമാവും. ആദ്യ മല്‍സരത്തില്‍ അതിഥേയരായ ഇംഗ്ലണ്ടും ബംഗ്ലാദേശു തമ്മില്‍ ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിജയം നേടിയ ഇംഗ്ലണ്ട് മികച്ച ഫോമില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്കെതിരായ സന്നാഹ മല്‍സരത്തിലേറ്റ 240 റണ്‍സ് തോല്‍വിയുടെ ഭാരവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മല്‍സരം ജൂണ്‍ നാലിന് ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഗ്രൂപ്പ് ബിയില്‍ പാകിസ്താന്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ് ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകളുമാണുള്ളത്. ആദ്യ രണ്ട് സന്നാഹ മല്‍സരത്തിലും ജയിച്ച ഇന്ത്യ ആത്മവിശ്വസത്തിലാണ് ടൂര്‍ണമെന്റിനിറങ്ങുന്നതെങ്കിലംു ഇന്ത്യന്‍ ടീമിനുള്ളിലെ വിരാട് കോഹ് ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ടീം പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss