|    Sep 26 Tue, 2017 9:18 am
Home   >  Sports  >  Cricket  >  

ഐസിസി ഏകദിന റാങ്കിങ്; പാകിസ്താന് മുന്നേറ്റം;ബാറ്റിങില്‍ കോഹ്‌ലി തലപ്പത്ത്‌

Published : 19th June 2017 | Posted By: ev sports


ദുബയ്: ഐസിസി ഏകദിന റാങ്കിങില്‍ പാകിസ്താന് മുന്നേറ്റം. ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയതോടെ എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്കാണ് പാകിസ്താന്‍ ഉയര്‍ന്നത്. ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനവും ആസ്‌ത്രേലിയ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും ബംഗ്ലാദേശ് ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും ആസ്‌ത്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ജോയ് റൂട്ട് മൂന്നാം സ്ഥാനത്തുമാണുള്ളത്. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ പാകിസ്താന്റെ ബാബര്‍ അസാം നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയുടെ ശിഖാര്‍ ധവാന്‍ 10ാം സ്ഥാനത്താണുള്ളത്.
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ 10 ല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇടം പിടിയ്ക്കാനായില്ല. ഒന്നാം സ്ഥാനത്ത് ആസ്‌ത്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് സ്ഥാനമുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ രണ്ടാം സ്ഥാനത്തും ആസ്‌ത്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാം സ്ഥാനത്തുമാണുള്ളത്. പാക് താരം ഹസന്‍ അലി ഏഴാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ എട്ടാം സ്ഥാനവും മുഹമ്മദ് നബി 10ാം സ്ഥാനവും നേടി. ഭുവനേശ്വര്‍ കുമാര്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി 19ാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ബൂംറ 24ാം സ്ഥാനത്താണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക