|    Feb 25 Sun, 2018 5:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Published : 14th February 2018 | Posted By: vishnu vis


പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ഏകദിന റആങ്കിങിലും ഇന്ത്യ രാജാക്കന്‍മാര്‍. പരമ്പരനേട്ടത്തോടെ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. 122 പോയിന്റാണ് ഇന്ത്യ്ക്കുള്ളത്. ദക്ഷിണാഫ്രിക്ക 121 പോയിന്റില്‍ നിന്ന് 118ലേക്ക് താഴ്ന്ന് രണ്ടാം സ്ഥാനത്തും. പരമ്പര തുടങ്ങുംമുമ്പ് ഇന്ത്യയുടെ സമ്പാദ്യം 119 പോയിന്റായിരുന്നു. അവസാന മല്‍സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാം. ദക്ഷിണാഫ്രിക്കയുടെ സ്ഥാനമിടിവ് ഇംഗ്ലണ്ടിനും ഗുണമായിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരേ ഈ മാസം നടക്കുന്ന ഏകദിന പരമ്പര 5 – 0ത്തിന് ജയിക്കാനായാല്‍ ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനത്ത് എത്താനാകും.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്കെത്തുന്നത്.
ആസ്‌ത്രേലിയ (112) അഞ്ചാം സ്ഥാനത്തും പാകിസ്താന്‍ (96), ബംഗ്ലാദേശ് (90) , ശ്രീലങ്ക (84), വെസ്റ്റ് ഇന്‍ഡീസ് (76) എന്നിവര്‍ യഥാക്രമം ആറ് മുതല്‍ ഒമ്പത് സ്ഥാനങ്ങളിലും നില്‍ക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss