|    Nov 20 Tue, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐസിയുവില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

Published : 5th November 2018 | Posted By: kasim kzm

ബറേലി: പാമ്പുകടിയേറ്റ് ഗുരുതര നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. നാലുപേര്‍ ചേര്‍ന്നാണ് ബറേലിയിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു. പെണ്‍കുട്ടിയെ വാര്‍ഡിലേക്കു മാറ്റിയ ശേഷമാണ് വിവരം പുറത്തുവന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു. ഒരു ആശുപത്രി ജീവനക്കാരനെയും തിരിച്ചറിയാത്ത മറ്റു നാലുപേരെയുമാണ് എഫ്‌ഐആറില്‍ പേര് പരാമര്‍ശിച്ചിരിക്കുന്നത്. ബലാല്‍സംഗം നടക്കുമ്പോള്‍ ഐസിയുവിലെ വെന്റിലേറ്ററിലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss