|    Nov 21 Wed, 2018 5:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐസിയുവില്‍ പെണ്‍കുട്ടിക്ക് പീഡനംപ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്

Published : 6th November 2018 | Posted By: kasim kzm

ബറേലി: ഐസിയുവില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് പാമ്പുകടിയേറ്റ് ഗുരുതര നിലയില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു. അഞ്ച് ആശുപത്രി ജീവനക്കാരാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതെന്ന് പോലിസ് അറിയിച്ചു. പ്രതികളില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റു നാലുപേര്‍ക്കെതിരേയാണ് പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതികളില്‍ ഒരാള്‍ കംപോണ്ടറും നാലുപേര്‍ ക്ലീനിങ് ജീവനക്കാരുമാണ്.
പെണ്‍കുട്ടിക്ക് മയങ്ങാനുള്ള ഇന്‍ജക്ഷന്‍ നല്‍കി കൈയും കാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. ഐസിയുവില്‍ നിന്നു ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചത്. ഇതിനു ശേഷം ബന്ധുക്കള്‍ പോലിസില്‍ വിവരമറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഐസിയുവിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് കണ്ടെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss