|    Mar 29 Wed, 2017 9:07 am

ഐസിയുവില്‍ പിതാവിനെ കൊല്ലാന്‍ മകളുടെ ശ്രമം

Published : 14th August 2016 | Posted By: SMR

ചെന്നൈ: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട പിതാവിനെ കൊലപ്പെടുത്താന്‍ ഡോക്ടറായ മകള്‍ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ചെന്നൈ കില്‍പോക്കിലെ ആദിത്യ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയില്‍ കഴിഞ്ഞ 82 വയസ്സുള്ള ഡോ. ഇ രാജഗോപാലാണ് മകളുടെ ചെയ്തിയില്‍ മരണത്തെ മുഖാമുഖം കണ്ടത്. 2015 സപ്തംബറിലാണ് സംഭവം. രണ്ടു മാസത്തിനു ശേഷം രാജഗോപാല്‍ മരണത്തിനു കീഴടങ്ങി. രണ്ട് മക്കളുമായെത്തിയ ഡോ. ജയസുധയുടെ ചെയ്തികള്‍ അടങ്ങിയ വീഡിയോ പോലിസിനു കൈമാറി.
ഐസിയുവിലെത്തിയ ജയസുധ സ്വകാര്യത വേണമെന്നാവശ്യപ്പെട്ട് ഡ്യൂട്ടി നഴ്‌സുമാരെ ഒഴിവാക്കി. തുടര്‍ന്ന് ജയസുധയുടെ മകന്‍ ചില രേഖകള്‍ പുറത്തെടുത്തു.  പിതാവിനെക്കൊണ്ട് ഭീഷണിപ്പെടുത്തി ഈ രേഖകള്‍ അടങ്ങുന്ന ഫയലിന്റെ ആദ്യ പേജില്‍ ഒപ്പിടുവിച്ചു. പിന്നീട് വിരലടയാളവും ബലമായി രേഖകളില്‍ പതിപ്പിച്ചു.
തുടര്‍ന്ന് സ്പിരിറ്റ് കൊണ്ട് കൈവിരലിലെ മഷി മായിച്ചു. തുടര്‍ന്ന് മരുന്നുകള്‍ നല്‍കാനിട്ടിരുന്ന ഐവി ട്യൂബ് പിതാവില്‍നിന്ന്   ഊരിമാറ്റി. തുടര്‍ന്നു മകളും കൊച്ചുമക്കളും സ്ഥലംവിട്ടു. ജയസുധയുടെ സഹോദരന്‍ ഡോ. ജയപ്രകാശിന്റേതാണ് ഈ ആശുപത്രി. ഡോ. ജയപ്രകാശ് തന്നെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് കൈമാറി പരാതി നല്‍കിയത്. ഐഎംഒയ്ക്കും പരാതി കൈമാറി. ജയസുധയുടെ ഭര്‍ത്താവും മക്കളും ഡോക്ടര്‍മാരാണ്. ആര്‍എസ് പുരത്തെ മനോഹരന്‍ ആശുപത്രി ഈ കുടുംബത്തിന്റേതാണ്. കൊലപാതകശ്രമം, അതിക്രമിച്ചു കടക്കല്‍, തുടങ്ങി കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം ഉടന്‍ ഫയല്‍ ചെയ്യുമെന്ന് പോലിസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day