|    Jul 22 Sun, 2018 12:37 pm
FLASH NEWS

ഐസിഎസ്ഇ, ഐഎസ്‌സി സ്‌കൂള്‍ കലോല്‍സവം: തൃശൂര്‍ ഹരിശ്രീ വിദ്യാനിധിക്ക് ഇരട്ടക്കിരീടം

Published : 16th September 2017 | Posted By: fsq

 

കണ്ണൂര്‍: ഐസിഎസ്ഇ, ഐഎസ്‌സി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ തൃശൂര്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളിന് ഇരട്ടക്കിരീടം. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളില്‍ സമാപിച്ച രംഗോല്‍സവ്-2017 ല്‍ ഐസിഎസ്ഇ വിഭാഗത്തില്‍ 45 പോയിന്റും ഐഎസ്‌സി വിഭാഗത്തില്‍ 37 പോയിന്റും നേടിയാണ് ഹരിശ്രീ ഇരട്ടനേട്ടം സ്വന്തമാക്കിയത്. ഐഎസ്‌സി വിഭാഗത്തില്‍ കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനാണ് രണ്ടാം സ്ഥാനം-30 പോയിന്റ്. ഐസിഎസ്ഇ വിഭാഗത്തില്‍ 41 പോയിന്റ് നേടിയ തൃശൂര്‍ സാന്ദീപനി വിദ്യനികേതനാണ് രണ്ടാമത്. 23 പോയിന്റുമായി ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാംസ്ഥാനം നേടി. സമാപന സമ്മേളനം കെ എം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ സനുഷയും സനൂപും വിശിഷ്ടാതിഥികളായി സമ്മാനദാനം നിര്‍വഹിച്ചു. എഎസ്‌ഐ, എസ്‌സി കേരള റീജ്യന്‍ സെക്രട്ടറി ഫാ. ജോര്‍ജ് മാത്യു, സംഘാടകസമിതി ചെയര്‍മാന്‍ ഫാ. എബ്രഹാം പറമ്പേട്ട്, ജനറല്‍ കണ്‍വീനര്‍ ഫാ. ബിനു ചെറുകര, ശ്രീപുരം സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി കെ കുര്യാച്ചന്‍, പ്രിന്‍സിപ്പല്‍ പ്രഫ. സി ടി ടൈറ്റസ്, ബി റീന സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss