|    Dec 15 Sat, 2018 12:35 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഐസിഎഫ് സയ്ഹാത് സെക്ടര്‍ സര്‍ഗസംഗമം

Published : 2nd December 2018 | Posted By: AAK

ദമ്മാം: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സയ്ഹാത് സെക്ടര്‍ സംഘടിപ്പിച്ച സര്‍ഗസംഗമത്തില്‍ സയ്ഹാത്, ഖൊദരിയ്യ യൂനിറ്റുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ സംഘടനാകാര്യ സെക്രട്ടറി അബ്ദുല്ല വിളയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്ടര്‍ പ്രസിഡന്റ് ഹംസ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്ല കാന്തപുരം, മുസ്തഫ പാലാഴി, ഫാറൂഖ് മുസ്ലിയാര്‍ മംഗലാപുരം, കബീര്‍ കണിയാപുരം ആശംസകള്‍ നേര്‍ന്നു. റഫീഖ് കാന്തപുരം ഖിറാഅത്ത് നടത്തി. അസൈനാര്‍ മുസ്ല്യാര്‍ പാലപ്പിള്ളി, സ്വാഗതവും ഫാറൂഖ് മുസ്ല്യാര്‍ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് വയനാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss