|    Jan 24 Tue, 2017 10:36 am
FLASH NEWS

ഐസകിനെ പിന്‍തള്ളി എ കെ ബാലന്‍ നിയമസഭയില്‍ രണ്ടാമന്‍

Published : 16th October 2016 | Posted By: Navas Ali kn

കേരള നിയമസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്‍ രാജിവെച്ച ഒഴിവില്‍ ഇനി എ കെ ബാലന്‍.  ഇ പി ജയരാജന്റെ കസേര എ കെ ബാലനു നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ഇപ്പോള്‍ പാര്‍ലമെന്ററികാര്യ മന്ത്രി കൂടിയാണ് അദ്ദേഹം. വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടി ബാലന് നല്‍കുമെന്നും സൂചനയുണ്ട്. പിണറായ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ തോമസ് ഐസക്കിനെ ജയരാജന്റെ പകരക്കാരനായി പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിണറായി മന്ത്രിസഭയിലെ രണ്ടാമനെന്ന പദവി അദ്ദേഹത്തിനു ലഭിച്ചില്ല. സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ എ കെ ബാലനെക്കാള്‍ ഏറെ സീനിയറാണ് തോമസ് ഐസക്. കേന്ദ്രക്കമ്മിറ്റി പട്ടികയില്‍ ഐസക് മുപ്പത്തിമൂന്നാമനാണ്. ബാലന്‍ എഴുപത്തി അഞ്ചാം സ്ഥാനത്താണുള്ളത്.
പിണറായി മന്ത്രിസഭയില്‍ പാര്‍ടിയിലെ സീനിയോറിറ്റി പ്രകാരമായിരുന്നു സീറ്റു വിഭജനം നടത്തിയിരുന്നത്. മുഖ്യമന്ത്രിക്കു ശേഷമുള്ള രണ്ടാമന്റെ കാര്യത്തിലും ഈ മാനദണ്ഡമാണ് പരിഗണിക്കുക എന്നായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ ഉള്‍പ്പടെ പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രക്കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും സീനിയോറിറ്റി അനുസരിച്ചാണ് നിയമസഭയില്‍ സിപിഎം അംഗങ്ങള്‍ക്കു സീറ്റ് നല്‍കിയിരുന്നത്. കേന്ദ്രക്കമ്മിറ്റിയില്‍ ഇ പി ജയരാജന്‍, വൈക്കം വിശ്വന്‍, തോമസ് ഐസക്, എ വിജയരാഘവന്‍, കെ കെ ശൈലജ എന്നിങ്ങനെയാണ് സീനിയോറിറ്റി ക്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 275 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക