|    Nov 15 Thu, 2018 10:13 pm
FLASH NEWS
Home   >  National   >  

‘ഐശ്വര്യ റായ് എന്റെ മാതാവാണ് ‘;അവകാശവാദവുമായി യുവാവ് രംഗത്ത്

Published : 30th December 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഐശ്വര്യ റായി തന്റെ മാതാവാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

1988ല്‍ ലണ്ടനില്‍ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ മുംബൈയിലാണ് വളര്‍ന്നതെന്നും യുവാവ് പറയുന്നു. പിന്നീട് മൂന്ന് വയസുമുതല്‍ 27 വയസുവരെ ചോളവാരത്താണ് താന്‍ താമസിച്ചത്. ബ്രിന്ദ കൃഷ്ണരാജ് റായി എന്നാണ് തന്റെ അമ്മൂമ്മയുടെ പേര് എന്നും മുത്തച്ഛന്‍ കൃഷ്ണരാജ് റായി ആണെന്നും യുവാവ് പറയുന്നു.
താന്‍ ഇതിന് മുന്‍പേ മാതാവിനെ തേടി വന്നേനെ. എന്നാല്‍ തന്റെ കയ്യില്‍ തെളിവുകളോ വ്യക്തമായ വിവരങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തനിക്കെല്ലാം അറിയാം. എല്ലാ കാര്യത്തിലും വ്യക്തത വന്നു. തന്റെ കയ്യില്‍ തെളിവുകളുമുണ്ട്. തനിക്ക് വേറൊന്നും വേണ്ട അമ്മയെ അല്ലാതെ-യുവാവ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss