|    Feb 24 Sat, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐവറികോസ്്റ്റ്: മന്ത്രിയെ മോചിപ്പിച്ചു

Published : 9th January 2017 | Posted By: fsq

അബിദ്ജാന്‍: ശമ്പളത്തിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന സൈനികര്‍ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ച ഐവറികോസ്റ്റ് പ്രതിരോധമന്ത്രി അലൈന്‍ റിച്ചാര്‍ഡ് ഡോന്‍വാഹിയെ വിട്ടയച്ചു. പ്രസിഡന്റ് അലാസൈന്‍ വാത്താര പ്രഖ്യാപിച്ച കരാറിലെ നിബന്ധനകള്‍ തള്ളിയ സൈന്യം ബൂവാകി നഗരത്തില്‍ പ്രതിരോധമന്ത്രിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. സൈനികരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായും സൈന്യത്തോട് ബാരക്കുകളിലേക്കു മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടതായും പ്രസിഡന്റ് അറിയിച്ചു. അതേസമയം, പ്രക്ഷോഭം അവസാനിച്ചോ എന്ന കാര്യം വ്യക്തമല്ല. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബുവാകെയില്‍ വെള്ളിയാഴ്ച ആരംഭിച്ച സൈനിക ലഹള വാണിജ്യ തലസ്ഥാനമായ ആബിദ്ജാനിലേക്കു വ്യാപിക്കുകയും സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം സംഘം ഏറ്റെടുക്കുകയുമായിരുന്നു. ഡോണ്‍വാഹിയും പ്രക്ഷോഭകരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ടെലിവിഷനിലൂടെ ധാരണ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss