|    May 23 Tue, 2017 3:17 am
FLASH NEWS

ഐഫോണ്‍ വാങ്ങിയാല്‍ ജോലി പോവും

Published : 27th September 2016 | Posted By: frfrlnz

iphone-7

 

ബീജിങ്:ഐഫോണ്‍ വാങ്ങിയാല്‍ ജോലി പോയി വീട്ടിലിരിക്കാം. ചൈനയിലെ ന്യാങ് സിറ്റിയിലെ  ഒരു സ്വകാര്യ കമ്പനിയാണ് ഇത്തരമൊരു കടുത്തനടപടിയെടുത്തിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളായ ഐ ഫോണ്‍ 7, ഐ ഫോണ്‍ 7 പ്ലസ്സ് എന്നിവ കമ്പനിയിലെ ഏതെങ്കിലും സ്റ്റാഫ് ഉപയോഗിച്ചാല്‍ അവരെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നാണ് കമ്പനി ഡയറക്ടര്‍ ഒപ്പിട്ട മെമ്മോയില്‍  പറയുന്നത്.

i-phone-7

ആപ്പിളിന്റെ ഒരു ഉല്‍പ്പന്നങ്ങളും വാങ്ങരുത്. നമ്മുടെ സാമ്പത്തിക ഭദ്രത മികച്ചതായിരിക്കാം.എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം  നല്ല നിലയില്‍ സംരക്ഷിക്കുക. കൂടാതെ കുട്ടികളെ നല്ല നിലയില്‍ വളര്‍ത്തുക.രാജ്യത്തിന്റെ വികസനത്തിനായി നമ്മുടെ ജീവിതം എത്ര വിലപ്പെട്ടതാണ് നിങ്ങള്‍ പ്രത്യേക ചിന്തിക്കണം. നിങ്ങള്‍ ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ദീര്‍ഘകാലത്തെ ഐശ്വര്യവും സന്തോഷവും ലഭിക്കുമെന്നും കമ്പനി മെമ്മോയില്‍ പറയുന്നു. ഐ ഫോണ്‍ പോലുള്ള വിലപ്പിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നമ്മുടെ വിലപ്പെട്ട സമയവും പണവും കളയരുതെന്നും വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കണമെന്നും മെമ്മോയില്‍ സൂചിപ്പിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day