|    Oct 19 Fri, 2018 5:02 pm
FLASH NEWS

ഐപ്‌സോ ദേശീയ സമ്മേളനം;വിയറ്റ്‌നാം പ്രതിനിധി സംഘം ഇന്നെത്തും

Published : 17th January 2017 | Posted By: fsq

 

തിരുവനന്തപുരം: തലസ്ഥാനത്തു നടക്കുന്ന അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി വിയറ്റ്‌നാം പ്രതിനിധിസംഘം ഇന്നെത്തും. 19,20,21 തിയ്യതികളിലാണ് ദേശീയ സമ്മേളനം നടക്കുക. വിയറ്റ്‌നാം ഇന്ത്യാ ഫ്രണ്‍ഡ്‌സ്ഷിപ്പ് ജനറല്‍ സെക്രട്ടറി ട്രാന്‍ ഡക്ക് മിന്‍ച്, വിയറ്റ്‌നാം ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹാമിന്‍ച് ഹ്യൂ എന്നിവരാണ് വിയറ്റ്‌നാമിനെ പ്രതിനിധീകരിച്ച്  സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ക്യൂബയുടെ ഇന്ത്യന്‍ അംബാസിഡര്‍ ഓസ്‌കാര്‍ ഇസ്രേയല്‍ മാര്‍ട്ടിനസ് കര്‍ഡോവിസും പാലസ്തീന്റെ ഇന്ത്യന്‍ അംബാസിഡര്‍ അഡ്മാന്‍ എം എ അബ്ദുള്‍ ഹാജ എന്നിവരും വേള്‍ഡ് പീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഇറാക്കിളിസ് തസ്വാഡിസ് എന്നിവര്‍ നാളെ തലസ്ഥാനത്ത്  എത്തിച്ചേരും. 15 ല്‍ അധികം വിദേശ രാജ്യത്തിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.  ഒളിമ്പിയാ ഹാളില്‍ 19ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സാര്‍വ്വദേശീയ സെമിനാറോടുകൂടി ഐപ്‌സോ ദേശീയ സമ്മേളനത്തിന് തുടക്കമാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss