|    Dec 19 Wed, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേ വ്യാജ പ്രചാരണം; പരാതി നല്‍കി

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജാതിതിരിച്ച് ആക്ഷേപങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ഐപിഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി. ജുഡീഷ്യറിയില്‍ നിന്നു നിരന്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നുണ്ട്. വ്യക്തിപരമായ അധിഷേപങ്ങള്‍ നേരിട്ട് ജോലി ചെയ്യുന്നത് ദുസ്സഹമായിരിക്കുന്നു. മേല്‍ക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കാനും അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്. ഡിഐജി ഷെഫീന്‍ അഹ്മദിനെതിരേ മതതീവ്രവാദ ബന്ധമാരോപിച്ചു സംഘപരിവാര അനുകൂല മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss