|    Feb 22 Wed, 2017 5:34 am
FLASH NEWS

ഐപിഎല്‍ 2017: മല്‍സരങ്ങള്‍ ഏപ്രില്‍ അഞ്ച് മുതല്‍

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്(ഐപിഎല്‍) ഏപ്രില്‍ അഞ്ചിന് തുടക്കമാകും. ഫൈനല്‍ മല്‍സരം മെയ് 21 നും നടക്കും. ഇരുമല്‍സരങ്ങളും  ഹൈദരാബാദിലാണ് നടക്കുകയെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങളുടെ നടപടി ക്രമങ്ങള്‍ ലോധ കമ്മറ്റിയുടെ നിയന്ത്രണങ്ങള്‍ക്ക് കീഴിലായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഐപിഎല്ലിന്റെ സമയക്രമം ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യ-ആസ്‌ത്രേലിയ പരമ്പര അവസാനിക്കുന്നത് മാര്‍ച്ച് 29നാണ്. ഐപിഎല്‍ മല്‍സരം അവസാനിച്ചതിന് ശേഷം 10 ദിവസം കഴിഞ്ഞാല്‍ ഐസിസി ചാംപ്യന്‍ ട്രോഫി ടൂര്‍ണമെന്റും ആരംഭിക്കൂം. ലോധ കമ്മറ്റി ഇന്ത്യന്‍ താരങ്ങള്‍ക്ക് 15 ദിവസത്തെ വിശ്രമം എങ്കിലുംഅനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലം കണ്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക