|    Jan 22 Sun, 2017 11:39 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്‍: സണ്‍റൈസേഴ്‌സിനെ 22 റണ്‍സിന് തോല്‍പ്പിച്ചു, യുസുഫ് പഠാന്‍ (52*) കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് ടിക്കറ്റ്

Published : 23rd May 2016 | Posted By: mi.ptk

 Yusuf-Pathan

കൊല്‍ക്കത്ത: നിര്‍ണായക ജയത്തോടെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പ്ലേഓഫില്‍ കടന്നു. ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ നേരത്തെ പ്ലേഓഫ് ഉറപ്പാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ഹോംഗ്രൗണ്ടില്‍ 22 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 14 മല്‍സരങ്ങളില്‍ നിന്ന് എട്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റോടെയാണ് കൊല്‍ക്കത്ത പ്ലേഓഫ് ടിക്കറ്റ് നേടിയത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് എട്ട് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് സണ്‍റൈസേഴ്‌സിനും.ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സെടുക്കുകയായിരുന്നു. കൊല്‍ക്കത്തയ്ക്കു വേണ്ടി യൂസുഫ് പഠാനും (52*) മനീഷ് പാണ്ഡെയും (48) തിളങ്ങി. 34 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ടു സിക്‌സറും അടിച്ചാണ് യൂസുഫ് കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോററായത്. 30 പന്ത് നേരിട്ട പാണ്ഡെയുടെ ഇന്നിങ്‌സില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉണ്ടായിരുന്നു.മറുപടി ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 30 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 51 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍. നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത ബൗളിങ് നിരയില്‍ തിളങ്ങി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു. യൂസുഫാണ് മാന്‍ ഓഫ് ദി മാച്ച്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 206 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക