|    Mar 25 Sat, 2017 9:13 pm
FLASH NEWS

ഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചാംപ്യന്‍മാര്‍ ഇന്നിറങ്ങും

Published : 13th April 2016 | Posted By: SMR

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സീസണിലെ ആദ്യ ജയം തേടി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മല്‍സരം.
ഉദ്ഘാടന മല്‍സരത്തില്‍ ടൂ ര്‍ണമെന്റിലെ പുതുമുഖങ്ങളാ യ റൈസിങ് പൂനെ സൂപ്പര്‍ ജയ ന്റ്‌സിനോട് ഒമ്പതു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് മുംബൈ. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് മുംബൈയ്ക്കു തിരിച്ചടിയായത്. മുന്‍നിര നിരാശപ്പെടുത്തിയ മല്‍സരത്തില്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് (45*) മുംബൈയെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിക്കുകയായിരുന്നു. എന്നാല്‍ മുംബൈ ഉയര്‍ത്തിയ 122 റണ്‍സിന്റെ വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ പൂനെയ്ക്ക് 14.4 ഓവര്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കൂടാതെ ലെന്‍ഡ്ല്‍ സിമ്മ ണ്‍സ്, ജോസ് ബട്‌ലര്‍, ഹര്‍ദിക് പാണ്ഡ്യ, അമ്പാട്ടി റായുഡു, കിരോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയ ലോകത്തിലെ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരുടെ വലിയ നിര തന്നെയുള്ള മുംബൈ ഇന്നു യഥാര്‍ഥ ചാംപ്യന്‍മാര്‍ക്കു ചേര്‍ ന്ന കളി പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, ആദ്യ കളിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്തെറിഞ്ഞതിന്റെ ആവേശത്തിലാണ് മുന്‍ ജേതാക്കളായ കൊ ല്‍ക്കത്ത. സഹീര്‍ ഖാന്റെ നായകത്വത്തില്‍ ഇറങ്ങിയ ഡല്‍ഹിയെ 17.4 ഓവറില്‍ കേവലം 98 റണ്‍സിന് എറിഞ്ഞിട്ട കൊല്‍ക്കത്ത 14.1 ഓവറില്‍ ലക്ഷ്യം കൈക്കലാക്കിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസിന്റെ പ്രമുഖ സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ഇന്നു തിരിച്ചെത്തുന്നത് കൊല്‍ക്കത്തയെ കൂടുതല്‍ ശക്തരാക്കും. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയ താരം തിങ്കളാഴ്ച ടീമിനൊപ്പം ചേര്‍ന്നിരുന്നു. അടുത്തിടെ സംശയാസ്പദമായ ബൗളിങ് ആക്ഷനെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ നരെയ്ന്‍ ഈ പരീക്ഷയും അതിജീവിച്ചാണ് ഇന്നു പാഡണിയുക. താരത്തിന്റെ ആക്ഷനില്‍ തെറ്റില്ലെന്ന് ദിവസങ്ങള്‍ക്കു മു മ്പ് ഐസിസി നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

(Visited 59 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക