|    Jan 19 Thu, 2017 6:33 pm
FLASH NEWS

ഐപിഎല്‍ വാതുവെയ്പ്പ്; കോഴിക്കോട് നാലു പേര്‍ അറസ്റ്റില്‍

Published : 24th April 2016 | Posted By: swapna en

ipl

കോഴിക്കോട്: ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നാലുപേര്‍ അറസ്റ്റിലായി. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അര്‍ഷാദ്(42), നല്ലളം മോഡേണ്‍ ബസാര്‍ സ്വദേശി ഷംസു(45), അരീക്കോട് സ്വദേശി ഇഫ്‌സുല്‍ റഹ്മാന്‍(34), ചേവായൂര്‍ സ്വദേശി റഷീദ്(31) എന്നിവരെയാണ് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ അശ്‌റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനില്‍ വാതുവയ്പ്പ് നടത്തി പണം സമാഹരിക്കുകയാണ് ചെയ്യാറ്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം പോലിസ് പിടിച്ചെടുത്തു. ഓരോ പന്തിനും തുക നിശ്ചയിച്ച് ഫോണിലൂടെ പ്രവചനം നടത്തിയാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയത്. ഐപിഎല്‍ വാതുവയ്പ്പുമായി കേരളത്തിലെ ആദ്യത്തെ അറസ്്റ്റാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 141 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക