|    Jan 21 Sat, 2017 11:07 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 6ന് 175, എബി ഡിവില്ലിയേഴ്‌സ് (64) ബാംഗ്ലൂര്‍ വീണ്ടും റോയല്‍

Published : 10th May 2016 | Posted By: mi.ptk

മൊഹാലി: ഐപിഎല്ലില്‍   ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിനാണ് 175 റണ്‍സെടുത്തത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ (64) അര്‍ധസെഞ്ച്വറിയാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 35 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. ലോകേഷ് രാഹുല്‍ (42), കേരള താരം സചിന്‍ ബേബി (33), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (20) എന്നിവരാണ് ബാംഗ്ലൂരിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 25 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 29 പന്ത് നേരിട്ട ബേബി ഒരു ബൗണ്ടറിയടിച്ചാണ് 33 റണ്‍സ് നേടിയത്. 21 പന്ത് നേരിട്ട കോഹ് ലിയുടെ ഇന്നിങ്‌സില്‍ രണ്ട് ബൗണ്ടറിയുണ്ടായിരുന്നു. ട്രാവിസ് ഹെഡ് ഏഴ് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ 11 റണ്‍സെടുത്തു.മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് നാലു വിക്കറ്റിന് 174 റണ്‍സെടുത്തു.ഹാഷിം അംല(21),മുരളി വിജയ്(89),വൃഥിമാന്‍ സാഹ(16),മാര്‍കസ് സ്‌റ്റോയ്‌നിസ്(34)എന്നിവര്‍ തിളങ്ങിയെങ്കിലും ബാഗ്ലൂരിനു മുന്നില്‍ ഒരു റണ്‍സിന് അടിയറവ് പറയേണ്ടി വന്നു.ഫര്‍ഹാന്‍ ബെഹാര്‍ഡിയെന്‍(9*) പുറത്താകാതെ നിന്നു.പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മയും കെസി കാരിയപ്പയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ വിജയം തുടരാനുറച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനെ എതിരിടും. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡേവിഡ് വാര്‍ണര്‍ പരിശീലിപ്പിക്കുന്ന സണ്‍റൈസേഴ്‌സ് കളത്തിലിറങ്ങുന്നത്.തോല്‍വികള്‍ മൂലം വലയുന്ന മഹേന്ദ്രസിങ് ധോണി നയിക്കുന്ന പൂനെ വിജയവഴിയില്‍ തിരിച്ചെത്താനുള്ള  തയ്യാറെടുപ്പിലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്താണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക