ഐപിഎല്‍: രാജാക്കന്മാരെ വീഴ്ത്തി ഗുജറാത്ത്
Published : 12th April 2016 | Posted By: SMR

മൊഹാലി: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് വിജയത്തുടക്കം. കിങ്സ് ഇലവന് പഞ്ചാബിനെ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സ് 5 വിക്കറ്റിനാണ് തോ ല്പ്പിച്ചത്. 162 റണ്‍സ് വിജയലക്ഷ്യ വുമായിറങ്ങിയ ഗുജറാത്ത് ലയ ണ്‍സ് 17.4 ഓവറില്‍ 14 പന്തുകള്‍ ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. 47ബോളില്‍ നിന്ന് 74 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചി ന്റേ യും പുറത്താകാതെ 26 പന്തി ല്‍ നിന്ന് 41 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കിന്റേയും പ്രകടനമാണ് ഗുജറാത്ത് സിംഹങ്ങള്‍ക്ക് തുണയായത്. ആ രോ ണ്ഫിഞ്ച് 12 ഉം ദിനേശ് കാര്‍ത്തിക് ഏ ഴും ബൗണ്ടറികള്‍ നേടി .
ഓപണര്‍മാരായ മുരളി വിജയിയും (42) മനന്‍ വോഹ്റയും (38) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയതാണ് പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 161 റണ്‍സെന്ന പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
അവസാന ഓവറുകളില്‍ മാ ര്‍കസ് സ്റ്റോയ്നിസും (33) പഞ്ചാബ് സ്കോറിങ്ങുയര്ത്തി. 34 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് വിജയിയുടെ ഇന്നിങ്സ്. 23 പന്ത് നേരിട്ട വോഹ്റ നാല് ബൗണ്ടറിയും രണ്ട് സിക്സറും തന്റെ ഇന്നിങ്സില്‍ കണ്ടെത്തി.
22 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടുന്നതാണ് സ്റ്റോയ്നിസിന്റെ ഇന്നിങ്സ്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ഗുജറാത്ത് ബൗളിങ് നിരയില്‍ തിളങ്ങിയത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കാണ് ലഭിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.