|    Jan 22 Sun, 2017 5:49 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്‍: പൂനെക്ക് 34 റണ്‍സ് വിജയം

Published : 27th April 2016 | Posted By: SMR

ഹൈദരാബാദ്: മഴ കാരണം ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ ഇന്നലത്തെ ഐപിഎല്‍ മല്‍സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റസിന് 34 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.
ടോസ് നേടിയ പൂനെ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറി ല്‍ 8 വിക്കറ്റ് 118 എന്ന ഭേദപ്പെട്ട റണ്‍സെടുക്കാനേ ഹൈദരാബാദിനായുള്ളു.വെടികെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണരെ പൂജ്യം റണ്‍സിന് തിരിച്ചയച്ച പൂനെ തുടക്കം ഗംഭീരമാക്കി.ശിഖര്‍ ധവാന്‍(53 പന്തില്‍ 56),നമാന്‍ ഒജ്ഹ(18),ഭുവനേശ്വര്‍ കുമാര്‍(8 പന്തില്‍ 21)എന്നിവരാണ് ഹൈദറാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍.
ആദിത്യ താരെ (14 പന്തില്‍ 8),ദീപക് ഹൂണ്ട(1),ഇയോണ്‍ മോര്‍ഗണ്‍(0),മോയിസസ് ഹെന്ററിഖ്(1),ദിപുല്‍ ശര്‍മ(5), ആശിഷ് നെഹ്‌റ(0)എന്നിവര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല.ഹൈദരാബാദിനെതിരെ മികച്ച രീതിയില്‍ ഫീല്‍ഡ് പുറത്തെടുത്ത പൂനെ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 5 വിക്കറ്റിന് 32 എന്ന നിലയിലായ ഹൈദരാബാദ് ശിഖര്‍ ധവാന്റെ ഇന്നിങ്‌സിലൂടെ ഭേദപ്പെട്ട നിലയില്‍ എത്തുകയായിരുന്നു.
രഹാനെയെ പൂജ്യത്തിന് നഷ്ടപെട്ടെങ്കിലും ഫാഫ് ദെ പ്‌ളെസിസിന്റേയും(21 പന്തില്‍ 30) സ്റ്റീവന്‍ സ്മിത്തിന്റേയും (46*) മികവില്‍ പൂനെ വിജയം അടിച്ചെടുത്തു. ധോണി(5) വീ്ണ്ടും നിരാശപെടുത്തി.
പൂനെയ്ക്കു വേണ്ടി അശോക് ദിണ്ട മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.മൈക്കല്‍ മാര്‍ഷ് രണ്ട് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍,തിസാര പെരേര എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി.
ഹൈദരാബാദിനു വേണ്ടി ഭുവനേശ്വര്‍, ആശിഷ് നെഹ്‌റ മോയിസസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി..

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക