|    Mar 24 Fri, 2017 3:52 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്‍: ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് വിജയം

Published : 13th May 2016 | Posted By: SMR

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 7 വിക്കറ്റ് ജയം. 147 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 18.1 ഓവറില്‍ വിജയം കൈപ്പിടിയിലൊതുക്കി. യുവരാജ് സിങ്ങെറിഞ്ഞ പതിനെട്ടാമത്തെ ഓവറിലെ ആദ്യപന്ത് സിക്‌സര്‍ പറത്തിയാണ് സഞ്ജു സാംസന്‍ ഡെവിള്‍സിന്റെ വിജയമുറപ്പിച്ചത്. (സ്‌കോര്‍- ഹൈദരാബാദ് 146/8, ഡല്‍ഹി 150/3) ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 146 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും (30 പന്തില്‍ 46) ശിഖര്‍ ധവാന്റെയും(34) ബാറ്റിങ് മികവിലാണ് ഹൈദരാബാദ് ഭേദപെട്ട സ്‌കോര്‍ അടിച്ചെടുത്തത്.
ഡല്‍ഹിക്കു വേണ്ടി അമിത് മിശ്ര,നതാന്‍ എന്നിവര്‍ രണ്ടും ജയന്റ് യാദവ്,മുഹമ്മദ് സാമി,ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഹാസ്റ്റിങ്‌സിന്പകരം ടെയ്റ്റ് കൊല്‍ക്കത്ത ടീമില്‍
കൊല്‍ക്കത്ത: പരിക്കുപറ്റിയ ആസ്‌ത്രേലിയന്‍ പേസര്‍ ജോണ്‍ ഹാസ്റ്റിങ്‌സിനു പകരം മറ്റൊരു ഓസീസ് ബൗളറായ ഷോണ്‍ ടെയ്റ്റിനെ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തി.

(Visited 67 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക