|    Jul 16 Mon, 2018 10:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐപിഎല്‍, ട്വന്റി ലോകകപ്പ് അനുഭവം കരുത്തേകും: ഫോക്‌നര്‍

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ മൈതാനത്തില്‍ കളിച്ച ട്വന്റി ലോകകപ്പിന്റെയും ഐപിഎല്ലിന്റെയും അനുഭവ സമ്പത്ത് ഇന്ത്യന്‍ പര്യടനത്തില്‍ സഹായകരമാവുമെന്ന് ഓസീസ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്‌നര്‍. ഇന്ത്യന്‍ പര്യടനത്തെ ആത്മവിശ്വാസത്തോടെയാണ് കാണുന്നതെന്നും ഫോക്‌നര്‍ കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് പോലെ അല്ല ഏകദിനവും ട്വന്റിയും. നിലവിലെ ഓസീസ് ടീമിലെ മിക്ക താരങ്ങള്‍ക്കും ഐപിഎല്ലിലൂടെ ഇന്ത്യയിലെ മൈതാനം സുപരിചിതമാണ്. ഇത് ടീമിന് ഗുണം ചെയ്യുമെന്നും എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടത്തിയ പരിശീലനത്തിന് ശേഷം ഫോക്‌നര്‍ പ്രതികരിച്ചു. പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി വിശ്രമത്തിലായിരുന്ന ഫോക്‌നര്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ചിരുന്നില്ല. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റിയും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യയും ഓസീസും തമ്മില്‍ കളിക്കുന്നത്. 17ന് ചെന്നൈയിലാണ് ആദ്യ ഏകദിന മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss